കൊച്ചി: മൂന്നാർ ഭൂമി കൈയേറ്റ കേസിൽ സംസ്ഥാന സർക്കാരിനെതിരേ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. വ്യാജ പട്ടയക്കേസിൽ എം.ഐ. രവീന്ദ്രനെതിരേ എന്ത് നടപടി സ്വീകരിച്ചെന്ന് കോടതി ആരാഞ്ഞു.

രവീന്ദ്രന് മാത്രമായി വ്യാജ പട്ടയം ഉണ്ടാക്കാനാകില്ല. 500 വ്യാജപട്ടയം ഉണ്ടാക്കിയാൽ 500 കേസുകൾ വേണ്ടേ എന്ന് കോടതി ചോദിച്ചു. വ്യാജപട്ടയ കേസിൽ ഗൂഢാലോചന കുറ്റം മാത്രം ചുമത്തിയത് തൃപ്തികമല്ല. നടന്നത് വൻ അഴിമതിയാണെന്നും കോടതി നിരീക്ഷിച്ചു.

42 ഭൂമി കേസുകളിൽ സർക്കാർ കോടതിയിൽ തോറ്റു. എന്നിട്ടും എന്തുകൊണ്ട് അപ്പീൽ ഫയൽ ചെയ്തില്ലെന്നും കോടതി ചോദിച്ചു. കേസിൽ സിബിഐയെ സ്വമേധയാ കക്ഷി ചേർക്കും. എന്നാൽ കേസ് സിബിഐയ്ക്ക് വിടുന്നതിന് മുമ്പ് അഡ്വക്കേറ്റ് ജനറലിനെ കേൾക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.