കണ്ണൂർ: കണ്ണൂർ വളപട്ടണം പൊലീസ് സ്റ്റേഷനിൽ വിജിലൻസ് പരിശോധന നടത്തി. പൊലീസ് പിടികൂടിയ ബോട്ടുകളുടെ യന്ത്രങ്ങൾ കാണാനില്ലെന്ന പരാതിയിലാണ് പരിശോധന നടക്കുന്നത്. നാല് ബോട്ടുകളുടെ യന്ത്രങ്ങൾ കാണാനില്ലെന്നാണ് ഉയർന്ന പരാതി. കണ്ണൂർ വിജിലൻസ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.