- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പടമുകളിൽ വീടിന്റെ ചുറ്റുമതിൽ തകർന്ന് കാർ താഴെയുള്ള ചിറയിലേക്ക് മറിഞ്ഞു
കൊച്ചി: കനത്ത മഴയ്ക്ക് പിന്നാലെ കാക്കനാട് പടമുകളിൽ വീടിന്റെ ചുറ്റുമതിൽ തകർന്ന് കാർ താഴെയുള്ള ചിറയിലേക്ക് മറിഞ്ഞു. ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. വീടിന്റെ മുന്നിലിട്ടിരുന്ന വാഹനമാണ് വീടിന്റെ മതിൽക്കെട്ടും ചിറയുടെ ചുറ്റുമതിലും തകർന്ന് താഴേയ്ക്ക് പതിച്ചത്. ബുധനാഴ്ച ഉച്ചയോടെ ആരംഭിച്ച മഴ ഇപ്പോഴും ശമനമില്ലാതെ തകർത്ത് പെയ്യുകയാണ്.
കാറിന്റെ ഉടമകൾ വിദേശത്താണെന്നാണ് വിവരം. ചിറയോട് ചേർന്ന് ആളുകൾ സഞ്ചരിക്കുന്ന ഇടവഴിയും ഇടിഞ്ഞിട്ടുണ്ട്. സമീപത്തെ മരവും കടപുഴകി വീണു. ആദ്യമായാണ് ഇത്തരത്തിൽ ഭീതി പടർത്തുന്നൊരു സംഭവമെന്നാണ് പരിസരവാസികൾ പറയുന്നത്.
ഒറ്റ മഴയിൽ പരിസരമാകെ വെള്ളക്കെട്ടാകുന്ന സ്ഥിതിയാണ് നിലവിൽ കാക്കനാട്. ചൊവ്വാഴ്ചത്തെ മഴയിലും സമാനമായിരുന്നു സ്ഥിതി. രണ്ടുമണിക്കൂർ നീണ്ട മഴയിൽ ഇൻഫോപാർക്ക് കാംപസ് മുങ്ങിയിരുന്നു. ഇൻഫോപാർക്ക് വിസ്മയ, തപസ്യ, വേൾഡ് ട്രേഡ് സെന്റർ, ലുലു സൈബർ ടവർ തുടങ്ങി ഓഫീസ് സമുച്ചയങ്ങളെല്ലാം വെള്ളത്താൽ ചുറ്റപ്പെട്ടു.