കൊച്ചി: കിഫ്ബി മസാല ബോണ്ട് പുറപ്പെടുവിച്ചതിൽ വിദേശനാണ്യ വിനിമയച്ചട്ടത്തിന്റെ ലംഘനം നടന്നോയെന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ സമൻസ് ചോദ്യം ചെയ്ത് മുൻ മന്ത്രി തോമസ് ഐസക്കും കിഫ്ബിയും നൽകിയ ഹർജികൾ ഹൈക്കോടതി മാറ്റി.

ജൂൺ 19ലേക്കാണ് ഹർജി പരിഗണിക്കാൻ മാറ്റിയത്. കേസിൽ ഹാജരാകുന്ന അഭിഭാഷകരുടെ സൗകര്യം പരിഗണിച്ച് കേസ് മാറ്റണമെന്ന ആവശ്യം ജസ്റ്റീസ് ടി.ആർ. രവി അനുവദിക്കുകയായിരുന്നു.