- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇടമലക്കുടിയിൽ പനിയും ഛർദിയും ബാധിച്ച് പത്തു പേർ ഗുരുതരാവസ്ഥയിൽ
മൂന്നാർ: ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഗുരുതരാവസ്ഥയിലായ രോഗികളെ പുറംലോകത്ത് എത്തിക്കാനാകാതെ ആരോഗ്യവകുപ്പ് അധികൃതർ കുഴങ്ങുന്നു. പെട്ടിമുടിയിൽനിന്ന് 15 കിലോമീറ്റർ അകലെ, റോഡ് സൗകര്യമില്ലാത്ത പരപ്പയാർകുടിയിലാണ് പത്തുപേർ് പനിയും ഛർദിയും ബാധിച്ച് അവശനിലയിലായത്. ചൊവ്വാഴ്ച ഒരുസംഘം ഉദ്യോഗസ്ഥർ കുടിയിലെത്തിയിരുന്നു. എന്നാൽ, ഏതുതരം പനിയാണ് ബാധിച്ചിരിക്കുന്നതെന്ന് തിരിച്ചറിയാനായില്ല. വിദഗ്ധ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ കഴിയുകയുള്ളൂവെന്നും അധികൃതർ പറഞ്ഞു.
മറ്റൊരുസംഘം ആരോഗ്യപ്രവർത്തകർ കുടിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വനംവകുപ്പ് അധികൃതരുടെ സഹായത്തോടെ രോഗികളെ ചുമന്ന് പെട്ടിമുടിയിലെത്തിക്കാനാണ് ആലോചിക്കുന്നത്. പിന്നീട് ആംബുലൻസിൽ 50 കിലോമീറ്റർ അകലെയുള്ള അടിമാലി താലൂക്കാശുപത്രിയിൽ എത്തിക്കാനാകും. ഇതിനായി കൂടുതൽ ജീവനക്കാരെ വിട്ടുനൽകാൻ വനംവകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രദേശത്ത് ശക്തമായ മഴയുണ്ട്. പുഴകൾ കവിഞ്ഞൊഴുകുന്നതിനാൽ പരപ്പയാർകുടിയിൽനിന്ന് സൊസൈറ്റിക്കുടിയിലുള്ള ആരോഗ്യകേന്ദ്രത്തിലെത്താനും സാധിക്കില്ല. പരപ്പയാർപുഴയിലും ശക്തമായ നീരൊഴുക്കുണ്ട്. പ്രദേശത്തെ താത്കാലിക പാലം ഉപയോഗശൂന്യവുമാണ്. രോഗികളെ ചുമന്ന് പരപ്പയാർ പുഴ കടത്തിവേണം പെട്ടിമുടിയിലെത്തിക്കാൻ. വ്യാഴാഴ്ചയോടെ ഇത് സാധ്യമാകുമെന്നാണ് കരുതുന്നത്.