- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പനിബാധിച്ച് ചികിത്സതേടിയ അദ്ധ്യാപിക മരിച്ചു
നീലേശ്വരം: പനിബാധിച്ച് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയ അദ്ധ്യാപിക മരിച്ചു. ചെറുവത്തൂർ തുരുത്തി റൗളത്തുൽ ഉലും ഇംഗ്ലീഷ് സ്‌കൂൾ അദ്ധ്യാപിക നീലേശ്വരം കോട്ടപ്പുറത്തെ ആയിഷ ഷാന (26) ആണ് മരിച്ചത്. തിങ്കളാഴ്ച പരിശോധന നടത്തി വീട്ടിലേക്ക് തിരിച്ചുവന്നിരുന്നു. ചൊവ്വാഴ്ച തലകറക്കംവന്ന് വീണ്ടും ആശുപത്രിയിലെത്തിയതായിരുന്നു.
രസതന്ത്രത്തിൽ ബിരുദാനന്തരബിരുദമുള്ള ആയിഷ ബി.എഡ്. പരീക്ഷാഫലം കാത്തിരിക്കെയാണ് മരണം. ചെന്നൈയിലെ തമിഴ്‌നാട് എജുക്കേഷൻ സർവകലാശാലയിലായിരുന്നു പഠനം.
പിതാവ്: ടി.സി. ഷുക്കൂർ ഹാജി (മലഞ്ചരക്ക് വ്യാപാരം, നീലേശ്വരം). മാതാവ്: പാണ്ട്യാലത്ത് കെ.പി. നുസ്രത്ത്. സഹോദരങ്ങൾ: ടി.സി. അബ്ദുൾ റഹ്‌മാൻ (സി.എ. വിദ്യാർത്ഥി, കോഴിക്കോട്), ടി.സി. മുഹമ്മദ് ഇഷാം (ജപ്പാൻ).
Next Story