പത്തനംതിട്ട: കെ എസ് ആർടിസി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. പത്തനംതിട്ട ആങ്ങമുഴി ചെയിൻ സർവീസിലെ ഡ്രൈവർ രവികുമാർ ആണ് മരിച്ചത്.

ബസുമായി ആങ്ങമുഴിയിൽ എത്തിയപ്പോഴാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുണ്ടക്കയം സ്വദേശിയാണ് മരിച്ച രവികുമാർ. ദീർഘകാലമായി കെഎസ്ആർടിസിയുടെ പത്തനംതിട്ട ഡിപ്പോയിൽ ജോലി ചെയ്ത് വരികയായിരുന്നു.