- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോഴിക്കോട് കടപ്പുറത്ത് ഇടിമിന്നലേറ്റ് ഒൻപത് പേർക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം
കോഴിക്കോട്: സൗത്ത് കടപ്പുറത്ത് ഇടിമിന്നലേറ്റ് 9 പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. മീൻപിടിത്ത തൊഴിലാളികൾക്കാണ് മിന്നലേറ്റത്. വള്ളം അടുപ്പിക്കുകയും മീൻപിടിത്തവുമായി ബന്ധപ്പെട്ട മറ്റ് ജോലികളിലും ഏർപ്പെട്ടിരുന്നവർക്കുമാണ് മിന്നലേറ്റത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം.
പ്രദേശവാസികളായ അഷ്‌റഫ്, അനിൽ, ഷെരീഫ്, മനാഫ്, സുബൈർ, സലീം, അബ്ദുൽ ലത്തീഫ് എന്നിവർക്കാണ് മിന്നലേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് കാര്യമായി മഴ പെയ്യുന്നില്ലെങ്കിലും ഉച്ചയ്ക്ക് പലയിടത്തും ശക്തമായ മിന്നലുണ്ടായി.
Next Story