കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളത്തിൽനിന്നും കടലിൽ തെറിച്ചുവീണ് പരിക്കേറ്റ മത്സ്യത്തൊഴിലാളി ചികിത്സയിലിരിക്കെ മരിച്ചു. മടപ്പള്ളി അറക്കലിലെ ഉപ്പാലക്കൽ സജീഷ് പുതിയോട്ടിൽ (44) ആണ് മരിച്ചത്. കഴിഞ്ഞ 26-ന് രാവിലെ എട്ടരയ്ക്ക് എടക്കാട് ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നതിനിടെ സജീഷ് ഫൈബർ വള്ളത്തിൽനിന്നും കടലിലേക്ക് തെറിച്ചു വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ കടലിലേക്ക് ചാടി സജീഷിനെ കരയ്ക്ക് കയറ്റിയെങ്കിലും അസ്വസ്ഥത തോന്നിയതിനെ തുടർന്ന് കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിൽ തലക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് മനസിലായി. ഉടൻ പരിയാരം ഗവ. മെഡിക്കൽ കോളേജിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തിയെങ്കിലും ബുധനാഴ്ച രാത്രി 11 മണിയോടെ
മരിച്ചു.

അച്ഛൻ: പരേതനായ ഉപ്പാലക്കൽ സത്യൻ. അമ്മ: ഉഷ. ഭാര്യ. സുനിത. മക്കൾ: സായന്ത് (വിദ്യാർത്ഥി ഗവ.കോളേജ് മടപ്പള്ളി ), സംഗീത് (ജി.വി.എച്ച്.എസ്.എസ്.മടപ്പള്ളി ). സഹോദരങ്ങൾ: സനീഷ് (എസ്‌ഐ.ഇരിട്ടി). സുബീഷ്