തലശ്ശേരി: തലശ്ശേരിയിൽ ബോട്ട് കടലിൽ കുടുങ്ങി അപകടം. കാഞ്ഞങ്ങാട് നിന്നും താനൂരിലേക്ക് പോകുന്ന ബോട്ടാണ് കടലിൽ കുടുങ്ങിയത്. എഞ്ചിൻ തകരാർ സംഭവിച്ചതാണ് ബോട്ട് കടലിൽ കുടുങ്ങാൻ കാരണം. കോസ്റ്റൽ പൊലീസും നാവിക സേനയും മണിക്കൂറുകളായി രക്ഷാപ്രവർത്തനം നടത്തുകയാണ്. ഹെലികോപ്റ്റർ വഴി ബോട്ടിലുള്ളവരെ രക്ഷപ്പെടുത്താനുള്ള ശ്രമവും തുടരുന്നുണ്ട്.