- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആലുവയിൽ ഓടുന്ന ട്രെയിനിൽ നിന്ന് ചാടിയിറങ്ങിയ യുവാവിന് ഗുരുതര പരിക്കേറ്റു
കൊച്ചി: ആലുവയിൽ സ്റ്റോപ്പില്ലാത്ത ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ 34കാരൻ അപകടത്തിൽ പെട്ടു. റെയിൽവെ ട്രാക്കിലേക്ക് വീണ് ആസാം സ്വദേശി അഫ്‌സലിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
കൊച്ചുവേളി - ഹുബ്ലി ട്രെയിൻ ആലുവയിൽ വേഗത കുറച്ചപ്പോഴാണ് അഫ്സൽ ചാടിയിറങ്ങിയത്. പിന്നാലെ അടിതെറ്റി ട്രാക്കിലേക്ക് വീഴുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം ആലുവയിലെ ആശുപത്രിയിലെത്തിച്ച അഫ്സലിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
Next Story