ന്യൂഡൽഹി: ഉത്തരേന്ത്യയിൽ കടുത്ത ചൂട് തുടരുന്നു. ഉഷ്ണതരംഗത്തെ തുടർന്ന് മരിച്ചവരുടെ എണ്ണം 50 ആയി. ബിഹാറിൽ ചൂട് അതിശക്തമാണ്. ബീഹാറിൽ മാത്രം മരണം 20 ആയി. ഒഡീഷയിൽ മരിച്ചവരുടെ എണ്ണം 19 ആയി ഉയർന്നു. ഡൽഹിയിൽ 50 ഡിഗ്രിക്ക് മുകളിലാണ് കഴിഞ്ഞ കുറേ ദിവസമായി രേഖപ്പെടുത്തുന്ന താപനില.

സാധാരണ താപനിലയേക്കാൾ അഞ്ച് ഡിഗ്രിയോളം കൂടുതലാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന താപനിലയാണിത്.