കൊച്ചി: ഭണ്ഡാര മോഷ്ടാക്കൾ പിടിയിൽ. നേര്യമംഗലം പിറക്കുന്നം കരയിൽ പുത്തൻപുരയ്ക്കൽ വീട്ടിൽ പ്രവീൺ (24), കുട്ടമംഗലം നെല്ലിമറ്റം കരയിൽ പോത്തുകുഴി ഭാഗത്ത് പുത്തൻപുരക്കൽ വീട്ടിൽ വിഷ്ണു (21) എന്നിവരെയാണ് പോത്താനിക്കാട് പൊലീസ് പിടികൂടിയത്.

കഴിഞ്ഞ 18ന് പുലർച്ചെ ഞാറക്കാട് ചാപ്പലിലെ ഭണ്ഡാരം കുത്തി തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു. തുടർന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലാകുന്നത്. നിരവധി ആരാധനാലയങ്ങളിൽ ഇവർ സമാന രീതിയിലുള്ള മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.

ഇൻസ്‌പെക്ടർ വി.സജിൻ ശശി, എസ് ഐ മാരായ ശരണ്യ. എസ്. ദേവൻ, കെ.റ്റി സാബു. എ എസ് ഐ വി സി സജി,എസ് സി പി ഒ മാരായ റ്റി.കെ. ബിജു, ഷാനവാസ് സി.പി.ഒ മാരായ നിയാസുദ്ദീൻ, ദീപു പി. കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.