- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൺസൂൺ നിയന്ത്രണം: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം
തിരുവനന്തപുരം: മൺസൂൺ പ്രമാണിച്ച് കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ സമയത്തിൽ മാറ്റം. ജൂൺ 10 മുതൽ ഒക്ടോബർ 31 വരെയാണ് മാറ്റമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
മാറ്റിയ സമയക്രമം ഇങ്ങനെ: രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം - പൂണെ സൂപ്പർ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക. എറണാകുളം -ഹസ്രത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം - പൂണെ സൂപ്പർ ഫാസ്റ്റ് രാവിലെ 2.15നായിരിക്കും പുറപ്പെടുക.
എറണാകുളം- പൂണെ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് രാവിലെ 9.10ന പകരം പുലർച്ചെ 4.50നാകും പുറപ്പെടുക. എറണാകുളം - ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസ് രാവിലെ 9.10ന പകരം പുലർച്ചെ 4.50നാകും പുറപ്പെടുക. രാവിലെ 9.10ന് പുറപ്പെടേണ്ട കൊച്ചുവേളി - ലോകമാന്യതിലക് ഗരീബ്രഥ് എക്സ്പ്രസ് രാവിലെ 7.45ന് പുറപ്പെടും.
കൊച്ചുവേളി - ഇന്തോർ എക്സ്പ്രസ് രാവിലെ 11.15ന് പകരം രാവിലെ 9.10ന് പുറപ്പെടും. കൊച്ചുവേളി - പോർബന്തർ എക്സ്പ്രസ് രാവിലെ 11.15ന് പകരം രാവിലെ 9.10ന് പുറപ്പെടും. എറണാകുളം- ഹസ്രത് നിസാമുദ്ദീൻ എക്സ്പ്രസ് ഉച്ചയ്ക്ക് 1.25ന് പകരം രാവിലെ 10.10ന് പുറപ്പെടും. രാവിലെ 10.40ന് പുറപ്പെടേണ്ട എറണാകുളം- മഡ്ഗാവ് സൂപ്പർ ഫാസ്റ്റ് ഉച്ചക്ക് 1.25നായിരിക്കും പുറപ്പടുക.
രാവിലെ 7.15ന് പുറപ്പെടേണ്ട തിരുവനന്തപുരം - ഹസ്രത് നിസാമുദ്ദീൻ രാജധാനി ഉച്ചക്ക് 2.40നും എറണാകുളം - അജ്മീർ മരുസാഗർ എക്സ്പ്രസ് രാത്രി 8.25ന് പകരം വൈകീട്ട് 6.50നും, രാവിലെ 12. 50ന് പുറപ്പെടേണ്ട തിരുവനനന്തപുരം സെൻട്രൽ - ഹസ്രത് നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് രാത്രി പത്തുമണിക്കുമായിരിക്കും പുറപ്പെടുക.