- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു
ആലപ്പുഴ: ആലപ്പുഴ കുട്ടനാട്ടിൽ കനത്ത മഴയെ തുടർന്ന് വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഗൃഹനാഥൻ ഷോക്കേറ്റ് മരിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് പുളിങ്കുന്ന് കണ്ണാടിപുതുവൽ വീട്ടിൽ മണിയൻ (72) ആണ് മരിച്ചത്. ജീർണാവസ്ഥയിലായ പഴയ വീട്ടിൽ നിന്നു മാറി പുതിയ വീട് വച്ചാണ് കുടുംബം താമസിച്ചിരുന്നത്. പഴയ വീട് വൃത്തിയാക്കാൻ ഇന്നലെ വൈകിട്ടാണ് മണിയൻ പോയത്. മണിയനെ കാണാതിരുന്നതിനെ തുടർന്ന് ഭാര്യ അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
Next Story