കോഴിക്കോട്: ജോലി കഴിഞ്ഞ് മടങ്ങവെ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരി മരണമടഞ്ഞു. എലത്തുർ ചെട്ടിക്കുളം കൊട്ടേടത്ത് ബസാറിൽ പഞ്ചിങ് സ്റ്റേഷനു സമീപമാണ് യുവതിയുടെ ജീവനെടുത്ത അപകടം. പൊയിൽക്കാവ് ചാത്തനാടത്ത് ബൈജുവിന്റെ ഭാര്യ ഷിൽജ (40) ആണ് മരണമടഞ്ഞത് ഒപ്പമുണ്ടായിരുന്ന ബൈജുവിന് പരിക്കേറ്റു.

വെസ്റ്റ്ഹിൽ ചുങ്കം ആനുഫ്‌സ് റൂമാകെയർ ക്ലിനിക്കിലെ ലാബ് ടെക്‌നീഷ്യനാണ് ഷിൽജ. വെള്ളിയാഴ്ച രാത്രി 7.30നാണ് സംഭവം. മക്കൾ: അവന്തിക (11) അലൻ (9). ബൈജു ഷിൽജ ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. പരേതനായ കല്ലുംപുറത്ത് രവിന്ദ്രന്റെയും ലക്ഷ്മിയുടെയും മകളാണ് (ഇരിങ്ങൾ ) സഹോദരൻ ഷിനീഷ്(ഗൾഫ്) മൃതദേഹം മെഡിക്കൽ കോളജിലെക്ക് മാറ്റി.