- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലണ്ടനിൽ വെച്ച് വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നില ഗുരുതരം
പറവൂർ: ലണ്ടനിൽ വെച്ച് വെടിയേറ്റ മലയാളി പെൺകുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. തലയിൽ വെടിയുണ്ട തുളച്ച് കയറിയതാണ് പെൺകുട്ടിയുടെ ആരോഗ്യ നില വഷളാക്കിയത്. തലയിൽ തുളച്ചുകയറിയ ബുള്ളറ്റ് പുറത്തെടുക്കാൻ ഇന്നു വീണ്ടും ശസ്ത്രക്രിയ നടത്തും. കിഴക്കൻ ലണ്ടനിലെ ഹാക്‌നിയിൽ വച്ചാണ് പെൺകുട്ടിക്ക് വെടിയേറ്റത്.
29നു രാത്രി 9.20ന് നടന്ന വെടിവയ്പിൽ ഗോതുരുത്ത് ആനത്താഴത്ത് അജീഷ് വിനയ ദമ്പതികളുടെ ഏകമകൾ ലിസേൽ മരിയയ്ക്കാണ് (10) വെടിയേറ്റത്. മാതാപിതാക്കൾക്കൊപ്പം റസ്റ്ററന്റിൽ ഭക്ഷണം കഴിക്കുമ്പോഴാണ് സംഭവം. ബുള്ളറ്റ് തലയിൽ ആഴത്തിൽ തുളച്ചു കയറിയതിനാൽ ആദ്യം നടത്തിയ ശസ്ത്രക്രിയയിൽ പുറത്തെടുക്കാനായില്ല. ഗുരുതരാവസ്ഥയിലുള്ള കുട്ടി ലണ്ടനിലെ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്.
Next Story