- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു തമിഴ്‌നാട് വെള്ളമെടുത്ത് തുടങ്ങി
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നു തമിഴ്‌നാട് വെള്ളമെടുത്ത് തുടങ്ങി. തേനിജില്ലയിലെ നെൽപ്പാടങ്ങളിലേക്കാണ് ഒന്നാംകൃഷിക്കായി വെള്ളമെടുത്തുതുടങ്ങിയത്. തുടർച്ചയായി നാലാം വർഷവും ജൂൺ ഒന്നിനുതന്നെ അണക്കെട്ടിൽനിന്നു വെള്ളം കൊണ്ടുപോകാൻ കഴിഞ്ഞു. അണക്കെട്ടിൽനിന്ന് കാർഷികാവശ്യത്തിനായി സെക്കൻഡിൽ 300 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. 200 ഘനയടി വെള്ളം കൃഷിക്കും 100 ഘനയടി കുടിവെള്ളത്തിനുമാണ്.
ഷട്ടർ തുറക്കുന്നതിനോടനുബന്ധിച്ച് തേനിജില്ലയിൽ കർഷകരുടെ നേതൃത്വത്തിൽ വലിയ ആഘോഷങ്ങൾ നടത്തി. തേക്കടിയിൽ നടന്ന പ്രത്യേക പൂജകൾക്കുശേഷം മുല്ലപ്പെരിയാർ എക്സിക്യുട്ടീവ് ഡയറക്ടർ അൻപ് സെൽവനാണ് ഷട്ടർ തുറന്നത്. തുടർച്ചയായി 120 ദിവസം വെള്ളം കൊണ്ടുപോകും. കാലവർഷം ആരംഭിക്കാനിരിക്കെ അണക്കെട്ടിൽ 119.45 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ സമയം 118.45 അടിയായിരുന്നു.
മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉപയോഗിച്ച് തമിഴ്‌നാട്ടിലെ അഞ്ചു ജില്ലകളിലാണ് കൃഷിചെയ്യുന്നത്. റൂൾകർവ് പ്രകാരം ജൂലായ് മൂന്നുവരെ 136 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി. എന്നാൽ ജലനിരപ്പ് 152 അടിയായി ഉയർത്തുന്നതിനുള്ള നടപടികളുമായി തമിഴ്‌നാട് മുമ്പോട്ടുപോകുന്നുണ്ട്. കഴിഞ്ഞ ദിവസം പുതിയ അണക്കെട്ട് നിർമ്മിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരേ തമിഴ്‌നാട് കർഷകർ അഞ്ച് ലക്ഷം കത്തുകൾ പ്രധാനമന്ത്രിക്ക് അയച്ചിരുന്നു.