മലപ്പുറം: കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നാല് വയസുകാരൻ മരിച്ച സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് വിശദ അന്വേഷണം നടത്തും. ബന്ധുക്കളുടെ പരാതിയിലാണ് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തത്. ഇനി മൊഴി എടുത്ത് അന്വേഷണം നടത്തും.

അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ് ഷാനിൽ ആണ് ചികിത്സയ്ക്കിടെ മരിച്ചത്. കൊണ്ടോട്ടി മേഴ്സി ആശുപത്രിയിൽ ശനിയാഴ്ചയാണ് സംഭവം. വായിൽ മുറിവുണ്ടായതിനെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. മുറിവ് തുന്നിക്കെട്ടാൻ കുട്ടിക്ക് അനസ്‌തേഷ്യ നൽകിയതിന് പിന്നാലെയായിരുന്നു മരണം. സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ ആശുപത്രിയിൽ പ്രതിഷേധിച്ചിരുന്നു.

എന്നാൽ ചികിത്സയിൽ വീഴ്ചയുണ്ടായില്ലെന്നും അനസ്തേഷ്യ നൽകിയതിന് പിന്നാലെ ഹൃദയാഘാതമുണ്ടായതോടെയാണ് കുട്ടി മരിച്ചതെനന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.