- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ അതിഥിത്തൊഴിലാളി മരിച്ചു
തൃശൂർ: വെങ്കിടങ്ങിൽ മാങ്ങ പറിക്കുന്നതിനിടയിൽ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ അതിഥിത്തൊഴിലാളി മരിച്ചു. ഞായറാഴ്ച രാവിലെ 10.15-ഓടെ ആയിരുന്നു സംഭവം. പശ്ചിമ ബംഗാൾ സ്വദേശി ഹമറുള്ള ഹാരിസ് (32) ആണ് മരിച്ചത്.
വെങ്കിടങ്ങ് കണ്ണോത്ത് സ്വദേശിയുടെ പുരയിടത്തിലെ മാങ്ങ പറിക്കാൻ അകലാടുള്ള കരാറുകാരനൊപ്പം ജോലിക്കായി എത്തിയതായിരുന്നു ഹമറുള്ള. മാവിൽ കയറി മാങ്ങ പറിക്കുന്നതിനിടെ തോട്ടി വൈദ്യുതി ലൈനിൽ തട്ടി വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു. ഉടൻതന്നെ മരണം സംഭവിച്ചു. മൃതദേഹം പാവറട്ടി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
Next Story