തിരുവനന്തപുരം: മോഷ്ടിച്ച ബൈക്കിലെത്തി മാല പിടിച്ചു പറിച്ച പ്രതി പിടിയിൽ. ചന്തവിള സ്വപ്നാലയത്തിൽ അനിൽകുമാറാണ് (42) കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്. മാല പിടിച്ചു പറിക്കുന്നതിനിടെ നിലത്ത് വീണ് യുവതിക്ക് പരിക്കേറ്റു. പോത്തൻകോട് പേരുത്തല സ്വദേശിയായ അശ്വതി (30) നാണ് പരിക്ക് പറ്റിയത്. മാല പൊട്ടിക്കുന്നതിടെ യുവതി അനിൽ കുമാറിന്റെ ഷർട്ടിൽ പിടിച്ചു വലിച്ചു. ബൈക്കിൽ നിന്ന് റോഡിൽ വീണ മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു