പീരുമേട്: വീടിന്റെ ഗേറ്റിൽ കുടുങ്ങിയ ഗർഭിണിയായ കേഴമാെന വനപാലകരെത്തി രക്ഷിച്ചു. തോട്ടാപ്പുരക്ക് സമീപമുള്ള വീടിന്റെ ഗേറ്റിലാണ് ഞായറാഴ്ച രാവിലെ കേഴമാൻ കുടുങ്ങിയത്. ഇരുമ്പ് അഴികൾക്കുള്ളിൽപ്പെട്ട നിലയിലായിരുന്നു. പീരുമേട്ടിലെ ആർ.ആർ.ടി. സംഘമാണ് ഇതിനെ രക്ഷിച്ചത്. ഗേറ്റിൽ കുടുങ്ങിയ ഭാഗത്ത് പരിക്കുണ്ട്. മാനിനെ ചികിത്സിക്കാൻ കുമളിയിലേക്ക് കൊണ്ടുപോയി. ചികിത്സയ്ക്കുശേഷം കാട്ടിൽ തുറന്നുവിടും.