ചെന്നൈ: തമിഴ് നടനും മുൻ എംഎ‍ൽഎ.യുമായ കരുണാസിൽനിന്ന് 40 വെടിയുണ്ടകൾ പിടിച്ചെടുത്തു. തിരുച്ചിറപ്പള്ളിയിലേക്കു പോകാൻ ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സഭവം. സുരക്ഷാ ഉദ്യോഗസ്ഥർ സാധനസാമഗ്രികൾ പരിശോധിക്കുന്നതിനിടെ അപായ സൈറൺ മുഴങ്ങുകയായിരുന്നു. തുടർന്ന് ബാഗ് പരിശോധിച്ചപ്പോൾ വെടിയുണ്ടകൾ കണ്ടെടുക്കുക ആയിരുന്നു.

ഇതോടെ സുരക്ഷാ ഉദ്യോഗസ്ഥർ കരുണാസിന് തിരുച്ചിറപ്പള്ളിയിലേക്കുള്ള യാത്രാനുമതി നിഷേധിച്ചു. തുടർന്ന് ചോദ്യം ചെയ്തു. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തോക്ക് ദിണ്ടിക്കൽ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചെങ്കിലും വെടിയുണ്ടകൾ അബദ്ധത്തിൽ ബാഗിൽ മറന്നുവെക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദിണ്ടിക്കൽ പൊലീസ് സ്റ്റേഷനിൽ തോക്ക് കൈമാറിയത് തെളിയിക്കുന്ന രേഖകളും കാണിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർ ദിണ്ടിക്കൽ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് കരുണാസിന്റെ മൊഴി ശരിയാണെന്ന് കണ്ടെത്തി.