- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹജ്ജ്; ചൊവ്വാഴ്ച കരിപ്പൂരിൽനിന്ന് അഞ്ച് എയർ ഇന്ത്യ സർവീസുകൾ
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജ് തീർത്ഥാടകർക്കായി ചൊവ്വാഴ്ച കരിപ്പൂരിൽനിന്ന് അഞ്ച് എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങൾ സർവീസ് നടത്തും. പതിവായുള്ള മൂന്നു വിമാനങ്ങൾക്കു പുറമെ രണ്ടു വിമാനങ്ങൾ അധികസർവീസ് നടത്തും. പുലർച്ചെ അഞ്ചരയ്ക്കും രാത്രി ഒൻപതിനുമാണ് അധികസർവീസ്. ഈ വിമാനങ്ങളിലെ തീർത്ഥാടകരോട് തിങ്കളാഴ്ച രാവിലെ ഒൻപതിനും ചൊവ്വാഴ്ച രാവിലെ എട്ടിനും ഹജ്ജ് ക്യാമ്പിൽ റിപ്പോർട്ട്ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആദ്യവിമാനം പുലർച്ചെ 12.05-ന് പുറപ്പെടും. മറ്റു വിമാനങ്ങൾ രാവിലെ എട്ടിനും വൈകീട്ട് അഞ്ചിനുമാണ് പുറപ്പെടുക. ആകെ അഞ്ചു സർവീസുകളാണ് കരിപ്പൂരിൽ അധികമായുള്ളത്.
ഞായറാഴ്ചവരെ കേരളത്തിൽനിന്ന് 9681 തീർത്ഥാടകർ ഹജ്ജിന് പുറപ്പെട്ടു. കരിപ്പൂർ വഴി 6452 പേരും കൊച്ചി വഴി 2868 പേരും കണ്ണൂർ വഴി 361 പേരുമാണ് യാത്രയായത്. ഇതിൽ 3451 പുരുഷന്മാരും 6230 വനിതകളും ഉൾപ്പെടും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ട്രഷറർ എ.പി. അബ്ദുൾകരീം ഹാജിയും ഡിവൈഎഫ്ഐ. സംസ്ഥാന പ്രസിഡന്റ് വസീഫും ക്യാമ്പ് സന്ദർശിച്ചു. ഇരുവരെയും ഊരകം അബ്ദുറഹ്‌മാൻ സഖാഫിയും തറയിട്ടാൽ ഹസൻ സഖാഫിയും സ്വീകരിച്ചു.