പാലക്കാട്: പാലക്കാട്-തൃശൂർ ദേശീയപാതയിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. ദേശീയപാതയിൽ ചിതലിയിൽ പുലർച്ചെ നാലോടെയായിരുന്നു അപകടം. തമിഴ്‌നാട്ടിൽനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി തലകീഴായി മറിഞ്ഞു. ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ മുൻവശം തകർന്നു. അപകടത്തിൽ ആർക്കും പരുക്കില്ലെന്നു പൊലീസ് പറഞ്ഞു.