തിരുവനന്തപുരം: വലതുപക്ഷത്തിന് വേണ്ടി അവരുടെ കൂട്ടാളികളായ കുത്തകകൾ നടത്തുന്ന മനഃശാസ്ത്ര യുദ്ധമാണ് എക്‌സിറ്റ് പോളുകളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

തെല്ലും ആശങ്കയില്ല. എക്‌സിറ്റ് പോൾ വലിയ കോർപ്പറേറ്റ് ശക്തികൾ നടത്തുന്ന മനഃശാസ്ത്ര യുദ്ധമാണ്. വലതുപക്ഷ പാർട്ടികൾക്ക് വേണ്ടി നടത്തുന്ന മാമാങ്കമാണ് എക്‌സിറ്റ് പോളെന്നും ബിനോയ് വിശ്വം പറഞ്ഞു.