- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നിലവാരമുള്ള പൊതുവിദ്യാലയങ്ങൾ കേരളത്തിന്റെ മുഖമുദ്രയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ
കൊല്ലം: ഓരോവിദ്യാർത്ഥിക്കും അവർ ആഗ്രഹിക്കുന്ന തലംവരെ ആവശ്യമുള്ളസൗകര്യങ്ങളോടെ പഠിക്കാൻ 13500 പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള നാടാണ് കേരളം. രാജ്യത്തിന് തന്നെ മാതൃകയായ ഈ നേട്ടമാണ് കേരളത്തിന്റെ മുഖമുദ്രയെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാൽ. കുളക്കട സർക്കാർ എച്ച്.എസ്.എസ്, കൊട്ടാരക്കര ടൗൺ യു.പി.എസ്, നെടുമ്പായിക്കുളം എം.എൻ. യു.പി. സ്‌കൂൾ എന്നിവിടങ്ങളിലെ പ്രവേശനോത്സവം അദ്ദേഹം ഉദ്ഘാടനം ചെയ്തു.
മറ്റേതു സംസ്ഥാനത്തേക്കാളും ഉയർന്നമുൻഗണനയാണ് സംസ്ഥാനം വിദ്യാഭ്യാസത്തിനു നൽകുന്നത്. നൂറുവർഷത്തിനുമേൽ പ്രവർത്തനപാരമ്പര്യമുള്ള വിദ്യാലയങ്ങൾ മേഖലയ്ക്ക് എക്കാലവും നൽകിയ പ്രാധാന്യത്തിന് തെളിവാണ്. മാനവവിഭവശേഷി നിർമ്മാണമാണ് വിദ്യാഭ്യാസനിലവാരം ഉയർത്തുന്നതിലൂടെ സാധ്യമാക്കുന്നത്. സമൂഹവുമായി വ്യക്തി ഇടപഴകുന്ന ആദ്യഇടമാണ് വിദ്യാലയങ്ങൾ. വ്യക്തിത്വരൂപീകരണം ആരംഭിക്കുന്നതും ഇവിടെനിന്നാണ്. അതിനാൽ കൂടുതൽ വികസനപ്രവർത്തനങ്ങൾ മേഖലയിൽ നടപ്പിലാക്കും.
കഴിഞ്ഞ ഏഴരവർഷക്കാലത്ത് പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളിൽ വർധിച്ചുവരുന്ന വിദ്യർത്ഥികളുടെ എണ്ണം സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ്. ഓരോ പ്രദേശത്തും ഒരു എഡ്യൂക്കേഷണൽ ഹബ് എന്നതിൽ നിന്ന് മുന്നോട്ട് പോകുകയാണ്. പഠിച്ചിറങ്ങുന്ന ഓരോ വ്യക്തിക്കും സ്വന്തംനാട്ടിൽ ജോലിസാധ്യത കൂടി ഉറപ്പിലാക്കുന്ന 'വർക്ക് നിയർ ഹോം' പദ്ധതിയുടെ പ്രവർത്തനങ്ങൾ നടത്തിവരികയാണ്. നാളെയുടെ ഭരണചക്രം നിയന്ത്രിക്കാൻ കെൽപ്പുള്ളവരായി വിദ്യാർത്ഥികളെ മാറ്റിയെടുക്കലാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധികൾ, അദ്ധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.