- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൂടുതൽ തീവ്രവാദികൾക്കായി തിരച്ചിൽ; പുൽവാമയിൽ ജാഗ്രത
ശ്രീനഗർ : ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സൈന്യം ജാഗ്രത തുടരുന്നു. പുൽവാമയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ 2 ഭീകരർ കൊല്ലപ്പെട്ടിരുന്നു. പുൽവാമയിലെ നിഹാമ ഗ്രാമത്തിൽ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന രണ്ടു ലഷ്‌കർ ഇ ത്വയ്ബ ഭീകരവാദികളെയാണ് സുരക്ഷാസേന വധിച്ചത്. കൂടതൽ തീവ്രവാദികളുണ്ടോ എന്ന് പരിശോധന സൈന്യം തുടരുകയാണ്.
ലഷ്‌കർ കമാൻഡർമാരായ റയീസ് അഹമ്മദ്, റെയാസ് അഹമ്മദ് ദർ എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. രഹസ്യവിവരത്തെ തുടർന്ന് പരിശോധനയ്‌ക്കെത്തിയ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു.
സുരക്ഷാസേന പ്രത്യാക്രമണം നടത്തിയതോടെ വീടിന് തീപിടിച്ചു. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇനിയും ഭീകരർ ഇവിടെയുണ്ടാകാമെന്നാണ് സൈന്യത്തിന്റെ സംശയം. അതുകൊണ്ടാണ് പരിശോധന തുടരുന്നത്.
Next Story