കോഴിക്കോട്: പയ്യോളി എഇഒ ഓഫിസ് സീനിയർ സൂപ്രണ്ടിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ബ്ലസ്ഡ് സിങ്ങിനെ (54) ആണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയാണ് തച്ചൻകുന്നിലെ വാടക ക്വാട്ടേഴ്‌സിൽ ബ്ലസ്ഡ് സിങ്ങിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും. മരണത്തിൽ എന്തെങ്കിലും അസ്വാഭാവികതയുണ്ടോ എന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമാകും. ഭാര്യ: സിന്ധു (അദ്ധ്യാപിക). മകൾ: ബ്ലെസി.