- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഉഷ്ണ തരംഗം; രാജ്യത്ത് മരണം 200 കടന്നു
ന്യൂഡൽഹി: രാജ്യത്ത് ഉഷ്ണതരംഗത്തെത്തുടർന്നുള്ള മരണം 200 കടന്നു. ഒഡിഷയിൽ മാത്രം 141 പേർ ഉഷ്ണ തംരഗത്തെ തുടർന്ന് മരിച്ചു. വടക്കേ ഇന്ത്യൻ സംസംസ്ഥാനങ്ങളിലാണ് മരണം കൂടുതലും സംഭവിച്ചത്. സ്‌പെഷ്യൽ റിലീഫ് കമ്മിഷണറുടെ ഓഫീസിന്റെ കണക്കുപ്രകാരം കഴിഞ്ഞ മൂന്നുദിവസത്തിനുള്ളിൽ സംസ്ഥാനത്ത് 99 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഉത്തർപ്രദേശ്, ബിഹാർ, ഒഡിഷ എന്നിവിടങ്ങളിലായി മുപ്പതിലധികം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സൂര്യാഘാതമേറ്റ് മരിച്ചതായാണ് കണക്കുകൾ.
ബിഹാറിൽ പത്ത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 29 പേരാണ് മരിച്ചത്. മേയിൽ ഡൽഹി, രാജസ്ഥാൻ, പശ്ചിമ യു.പി, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ താപനില തുടർച്ചയായി 50 ഡിഗ്രിക്ക് തൊട്ടടുത്തെത്തിയിരുന്നു. ഉത്തർപ്രദേശിലെ മിർസാപുരിലും സോൻഭദ്രയിലുമാണ് 15 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സഹജീവനക്കാരും മരിച്ചത്.
Next Story