- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്ത് ലക്ഷം രൂപയ്ക്ക് ഒരു വൈരക്കല്ലെങ്കിലും പതിപ്പിച്ചു മാതാവിന് കിരീടവുമായി ഞാൻ വരു; എന്റെ ഹൃദയത്തിന്റെ കുടുംബ വേദനയിൽ നിന്ന് വരുന്ന മറ്റൊരു നേർച്ച; സുരേഷ് ഗോപിയുടെ പഴയ വീഡിയോ സോഷ്യലിടത്തിൽ വൈറൽ
തൃശൂർ ലൂർദ് കത്തീഡ്രൽ പള്ളിയിൽ സുരേഷ് ഗോപി സമർപ്പിച്ച സ്വർണ കിരീടവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം ഏറെ ശ്രദ്ധ നേടിയിരുന്നു. ചെമ്പിൽ സ്വർണം പൂശിയ കിരീടമാണ് സുരേഷ് ഗോപി സമർപ്പിച്ചതെന്ന തരത്തിൽ, തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയതോതിലുള്ള പ്രചാരണം സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു. ഇപ്പോളിതാ അതുമായി ബന്ധപ്പെട്ട് നടൻ നടത്തിയ പ്രതികരണമാണ് ഇപ്പോൾ സോഷ്യലിടത്തിൽ വൈറലായി മാറുന്നത്.
തൃശൂരിൽ സുരേഷ് ഗോപി വിജയം ഉറപ്പിച്ചതോടെയാണ് ഈ വാക്കുകൾ ശ്രദ്ധേയമാകുന്നത്.നാല് ലക്ഷത്തിലധികം വോട്ടുകളാണ് എൻ ഡി എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപി നേടിയത്.സുരേഷ് ഗോപിയുടെ ഭൂരിപക്ഷം അമ്പതിനായിരം പിന്നിട്ടപ്പോൾ തന്നെ ബിജെപി പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു.
സുരേഷ് ഗോപിയുടെ പഴയ വാക്കുകൾ ഇങ്ങനെയാണ്
'ഒരു മുഹൂർത്തം തീർച്ചയായിട്ടും സൃഷ്ടിക്കപ്പെടും. വിജയമെന്ന് തന്നെ ഞാൻ വിചാരിക്കുന്നു. വിജയമാണെങ്കിൽ വിജയം. അല്ലെങ്കിൽ അതിനപ്പുറത്ത് മറ്റൊരു മുഹൂർത്തം വരും. അതെപ്പോഴാണെന്ന് എനിക്ക് പറയാൻ പറ്റില്ല. എനിക്ക് സിനിമ ചെയ്യണം. ഞാൻ സിനിമ ചെയ്തുകൊണ്ട് എംപിയായി പ്രവർത്തിക്കും. നിങ്ങൾ വിജയിപ്പിച്ചാൽ. ഇനി അങ്ങനെയൊരു മുഹൂർത്തമാണ് വരുന്നതെങ്കിൽ അതിനുമുമ്പ് ഞാൻ പത്ത് ലക്ഷം രൂപയ്ക്ക് ഒരു വൈരക്കല്ലെങ്കിലും പതിപ്പിച്ചുകൊണ്ട് മാതാവിന് കിരീടവുമായി ഞാൻ വരും. ഇത് എന്റെ ഹൃദയത്തിന്റെ കുടുംബ വേദനയിൽ നിന്ന് വരുന്ന മറ്റൊരു നേർച്ച മാത്രമാണ്.'- എന്നായിരുന്നു സുരേഷ് ഗോപി അന്ന് പറഞ്ഞത്.