കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ മുന്നേറുകയാണ്. ഭരണ വിരുദ്ധ വികാരമാണ് പ്രതിഫലിച്ചതെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ വിലയിരുത്തൽ.കേരള കോൺഗ്രസുകാർ ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പിൽ ജയം ജോസഫ് വിഭാഗത്തിലെ ഫ്രാൻസിസ് ജോർജിന് ഒപ്പം നിക്കുകയായിരുന്നു

കോട്ടയത്തിന് വേണ്ടി കുറേ കാര്യങ്ങൾ ചെയ്യണമെന്നാണ് ആഗ്രഹമെന്നും ഇന്ത്യ മുന്നണിയുടെ മുന്നേറ്റം സന്തോഷം നൽകുന്നതാണെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. .സിറ്റിങ് എംപിയായിരുന്ന തോമസ് ചാഴിക്കാടനാണ് കോട്ടയത്ത് രണ്ടാം സ്ഥാനത്ത് തുടരുന്നത്...

എന്നാൽ തോമസ് ചാഴികാടൻ എന്ന പൊതുസമ്മതനായ സ്ഥാനാർത്ഥി ആയതിനാലാണ് ഫ്രാൻസിസ് ജോർജിന്റെ പടയോട്ടത്തിൽ അധികം പരിക്കില്ലാതെ മാണിഗ്രൂപ്പ് രക്ഷപെട്ടത് എന്നാൽ എൻ ഡി എ യുടെ തുഷാർ വെള്ളാപ്പള്ളി ഒരു ചലനവും സൃഷ്ടിച്ചില്ല എന്നതും ശ്രദ്ധേയമാണ്.കഴിഞ്ഞ തവണ ലഭിച്ച ഒരു ലക്ഷത്തി അൻപത്തി അയ്യായിരം എന്ന സംഖ്യയോട് അടുക്കുന്നതേയുള്ളൂ.

ഈ തോൽവി മുന്നണിക്കുള്ളിൽ ജോസ് കെ മാണി വിഭാഗത്തിന്റെ വിലപേശൽ ശക്തി കാര്യമായി തന്നെ കുറയ്ക്കും. മുന്നണി മാറ്റത്തിൽ ജോസ് കെ മാണിയെ സംബന്ധിച്ച് ഇത് മറ്റൊരു തിരിച്ചടിയാണ്. പിതാവ് കെഎം മാണിയുടെ തട്ടകമായ പാലായിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റ ജോസിന് ഒരേയൊരു സീറ്റിൽ ലോക്സഭയിലേക്ക് വിജയിക്കാൻ കഴിയാതെ വന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.

അതേസമയം ജയത്തോടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം യുഡിഎഫ് മുന്നണിയിൽ കൂടുതൽ ശക്തരാകും. അഭിമാനകരമായ ജയമാണ് അവരെ സംബന്ധിച്ച് കോട്ടയത്തേത്. വരാനിരിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫിൽ അവർ അവകാശവാദം ഉന്നയിക്കും. എന്നാൽ ഇടത് മുന്നണിയിൽ ജോസിന് വീണ്ടും സീറ്റ് നൽകാൻ സിപിഎം തയ്യാറായില്ലെങ്കിൽ പാർലമെന്റിൽ പ്രാതിനിധ്യമില്ലാത്ത പാർട്ടിയായി കേരള കോൺഗ്രസ് മാണി വിഭാഗം മാറും.