- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നേരിട്ടത് കടുത്ത മത്സരം; ജനവിധി വിനയത്തോടെ അംഗീകരിക്കുന്നു': രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: തിരുവനന്തപുരത്ത് നേരിട്ടത് കടുത്ത മത്സരമാണെന്നും ജനവിധി വിനയത്തോടെ അംഗീകരിക്കുന്നുവെന്നും കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. പോസിറ്റീവ് പ്രചാരണമാണ് നടത്തിയത്. വോട്ട് വിഹിതം കൂട്ടാനായി. തിരുവനന്തപുരത്ത് തുടരുമെന്നും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഉണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
നിർണായക വിജയമാണ് തൃശൂരിൽ ഉണ്ടായത് സുരേഷ് ഗോപി ജയിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേശീയതലത്തിൽ പ്രതീക്ഷയ്‌ക്കൊത്ത ജയം ഉണ്ടായില്ല. എന്താണെന്ന് പരിശോധിക്കണമെന്നും രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.
അതേ സമയം സംസ്ഥാനത്ത് എൽഡിഎഫ് നേരിട്ടത് വലിയ തിരിച്ചടിയെന്ന് മുതിർന്ന സിപിഐ നേതാവും തിരുവനന്തപുരത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന പന്ന്യൻ രവീന്ദ്രൻ. പറഞ്ഞു. 2019ലെ അതേ നിലയിലാണ് സിപിഐ ഇപ്പോഴും നിൽക്കുന്നത്. തിരുവനന്തപുരത്ത് പോളിങ് കുറഞ്ഞത് തിരിച്ചടിയായി. രാഷ്ട്രീയം വോട്ടുകളെല്ലാം എൽഡിഎഫിന്റെ പെട്ടിയിൽ വീണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
വോട്ടെടുപ്പ് കഴിഞ്ഞ ശേഷം താനൊരു അവകാശവാദത്തിനും വന്നിട്ടില്ല. തോൽവിയെപ്പറ്റി കൂടുതൽ പരിശോധിക്കേണ്ടതുണ്ട്. കൂടുതൽ പഠനത്തിനു ശേഷം പിന്നീട് ഒരു അവസരത്തിൽ സംസാരിക്കാമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.