കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴിൽ പുറപ്പെട്ട 806 തീർത്ഥാടകർകൂടി മക്കയിലെത്തി. ചൊവ്വാഴ്ച കരിപ്പൂരിൽനിന്ന് അഞ്ചു വിമാനങ്ങളാണ് സർവീസ് നടത്തിയത്. പതിവ് വിമാനങ്ങളിൽ 166 പേർ വീതം യാത്രയായപ്പോൾ അധികമായി അനുവദിച്ച രണ്ടു വിമാനങ്ങളിൽ 154 പേർ വീതമാണ് പുറപ്പെട്ടത്.

പുലർച്ചെ 12.05-ന് പുറപ്പെട്ട ആദ്യവിമാനത്തിൽ 84 പുരുഷന്മാരും 82 സ്ത്രീകളും ഒപ്പം ഒരു കുഞ്ഞും പുലർച്ചെ 5.30-ന് പുറപ്പെട്ട വിമാനത്തിൽ 74 പുരുഷന്മാരും 80 സ്ത്രീകളുമാണ് യാത്രയായത്. രാവിലെ എട്ടിന് 81 പുരുഷന്മാരും 85 സ്ത്രീകളും വൈകീട്ട് അഞ്ചിന് 90 പുരുഷന്മാരും 76 സ്ത്രീകളുമാണ് യാത്രയായത്. രാത്രി ഒൻപതിന് പുറപ്പെട്ട അഞ്ചാമത്തെ വിമാനത്തിൽ 76 പുരുഷന്മാരും 78 സ്ത്രീകളും യാത്രയായി.

ബുധനാഴ്ച പുലർച്ചെ 12.05-നും രാവിലെ 8.15-നും ഉച്ചയ്ക്ക് 1.30-നും വൈകീട്ട് അഞ്ചിനും കരിപ്പൂരിൽനിന്ന് ഹജ്ജ് സർവീസ് നടക്കും. നാലു വിമാനങ്ങളിലായി 652 തീർത്ഥാടകർ യാത്രതിരിക്കും.