- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു
പത്തനംതിട്ട: ഡെങ്കിപ്പനി ബാധിച്ച്, വെട്ടിപ്രം മോടിപ്പടി കാവുകണ്ടത്തിൽ പരേതനായ അനിരുദ്ധന്റേയും ശോഭയുടേയും മകൻ അമൽ അനിരുദ്ധൻ (29) മരിച്ചു. കെ ഫോണിന്റെ പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകൾ ഉൾപ്പെടുന്ന സോണിന്റെ മാനേജരായിരുന്നു.
ഡെങ്കിപ്പനിയെത്തുടർന്ന് ഒരാഴ്ചയായി പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമലിന് കഴിഞ്ഞദിവസം അസുഖം കൂടി. തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വച്ചാണ് മരിച്ചത്. അരുണും അഖിലുമാണ് സഹോദരങ്ങൾ. സംസ്‌കാരം വ്യാഴാഴ്ച വൈക:ട്ട് നാലിന് വീട്ടുവളപ്പിൽ.
Next Story