മലപ്പുറം: കൊണ്ടോട്ടിയിൽ സ്‌കൂൾ വാൻ മറിഞ്ഞ് 12 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. മൊറയൂർ വി.എച്ച്.എം. ഹയർ സെക്കന്ററി സ്‌കൂളിലെ വാഹനമാണ് മുസ്ലിയാരങ്ങാടിയിൽ വച്ച് അപകടത്തിൽപ്പെട്ടത്.

മറ്റൊരു വാഹനത്തിന് വശംകൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് താഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല