- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അവർ സ്വയം ഓടി രക്ഷപ്പെട്ടു; നെല്ലിയാമ്പതിയിൽ സംഭവിച്ചത്
പാലക്കാട്: നെല്ലിയാമ്പതി ചുരം പാതയിലേക്ക് ഇറങ്ങിയ കുട്ടിയാന ഉൾപ്പെടെയുള്ള കാട്ടാനക്കൂട്ടം യാത്രക്കാർക്ക് നേരെ പാഞ്ഞടുത്തു. ആന ഓടിവരുന്നത് കണ്ട് യാത്രക്കാർ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു.
പോത്തുണ്ടി കൈകാട്ടി ചുരം പാതയിൽ 14-ാം വ്യൂപോയിന്റിന് സമീപം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. ബൈക്കിൽ ജോലിക്ക് പോകുകയായിരുന്ന നെല്ലിയാമ്പതി കെ.എസ്.ഇ.ബി. ജീവനക്കാരനായ രതീഷ് കുന്നത്ത്, പ്രസാദ്, ശിവദാസൻ, വീനീഷ് എന്നിവരാണ് ആനക്കുട്ടം പാഞ്ഞടുക്കുന്നതിനിടെ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നെല്ലിയാമ്പതി ചുരം പാതയിൽ കാട്ടനക്കൂട്ടം ഇറങ്ങുന്നത് പതിവാണ്. ആനകൾ പാതയിൽ നിൽക്കുന്നതിനാൽ മിക്കപ്പോഴും കാടുകയറുന്നതുവരെ വാഹനങ്ങൾ നിർത്തിയിടുകയാണ് ചെയ്യുന്നത്. ആനക്കുട്ടത്തിൽ മൂന്ന് വലിയ ആനകളെ കൂടാതെ രണ്ട് കുട്ടിയാനകൾ കൂടിയുള്ളതിനാൽ മിക്കപ്പോഴും ചുരം പാതയിൽ തന്നെ തമ്പടിച്ചു നിൽക്കുകയാണ്. കുട്ടിയാന കൂടെയുള്ളതിനാൽ നെല്ലിയാമ്പതിയിലേക്കുള്ള യാത്രക്കാർ ജാഗ്രത പാലിക്കമെണന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.