കോഴിക്കോട്: ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് മുസ്ലിം ലീഗിലേക്ക് പോകുമെന്ന് ശൂന്യതയിൽ നിന്ന് വാർത്തയുണ്ടാക്കിയവർ തന്റെ ചരിത്രവും പശ്ചാത്തലവും ശരിക്കു പഠിക്കാത്തവരാണെന്ന് അഹമ്മദ് ദേവർകോവിൽ എംഎൽഎ. ഒരുതരത്തിലും മുസ്ലിം ലീഗുമായി ചർച്ച നടത്തുകയില്ല. എല്ലാവരും പിഎംഎ സലാമാണെന്ന ധാരണ തെറ്റാണെന്നും എംഎൽഎ പറഞ്ഞു.

"വിദ്യാർത്ഥി ഫെഡറേഷനിലൂടെ രാഷ്ട്രീയത്തിലെത്തിയ താൻ എല്ലാക്കാലത്തും ഇടതുപക്ഷ ആശയങ്ങളെ പിന്തുണച്ചയാളാണ്. ലീഗിന്റെ ഉപദ്രവങ്ങൾ കാരണം കണ്ണൂരിലേക്ക് പോകേണ്ടി വന്നയാളാണ്. ഒരുതരത്തിലും മുസ്ലിം ലീഗുമായി ചർച്ച നടത്തുകയില്ല. ആരോപണം ഉയർന്നപ്പോൾ അതു മുതലെടുക്കാൻ ലീഗ് ശ്രമിച്ചിട്ടുണ്ട്. അതിനുകാരണം ഇടതുമുന്നണിക്ക് ന്യൂനപക്ഷവിഭാഗത്തിൽ നിന്ന് കരുത്തുപകരുന്നത് ഐഎൻഎൽ ആണെന്നറിയാവുന്നതുകൊണ്ടാണ്" ദേവർകോവിൽ പറഞ്ഞു.