ചക്കിട്ടപാറ: കോഴിക്കോട് വനമേഖലയിൽ ഉരുൾ പൊട്ടൽ. പൂഴിത്തോട് മാവട്ടം വനമേഖലയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഇതേ തുടർന്ന് കടന്തറ പുഴയിൽ അമിത ജലപ്രവാഹം ഉണ്ടായി. വ്യാഴാഴ്ച പൂഴിത്തോട് അനങ്ങംപാറയുടെ മേൽഭാഗത്ത് വനമേഖലയിലാണ് ഉരുൾപൊട്ടിയത്. വൈകിട്ട് 3 മണിക്കാണ് ഉരുൾപൊട്ടിയത്. കടന്തറ പുഴയിൽ വെള്ളം ക്രമാതീതമായി വർധിച്ചു.

ഇല്ല്യാനി, മുത്തേട്ട് പുഴകളിലും ജലത്തിന്റെ അളവ് കൂടി. പൂഴിത്തോട് മേഖലയിൽ രാത്രിയിലും മഴ തുടരുകയാണ്. പുഴയോരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും പുഴയിൽ ഇറങ്ങരുതെന്നും ചെമ്പനോട വില്ലേജ് ഓഫിസർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.