ബാലുശേരി: പാഴ്സൽ വാങ്ങിയ ശേഷം പണം നൽകാതെ ഹോട്ടലിൽ അതിക്രമം കാണിച്ച ഗ്രേഡ് എസ്ഐക്കെതിരെ പൊലീസ് കേസെടുത്തു. ബാലുശേരി സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ എ.രാധാകൃഷ്ണന് എതിരെയാണു കേസെടുത്തത്. പാഴ്സൽ വാങ്ങിയ ശേഷം പണം നൽകാത്തതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് അതിക്രമത്തിൽ കലാശിച്ചത്.

പണം മറ്റൊരാൾ തരുമെന്നായിരുന്നു രാധാകൃഷ്ണൻ പറഞ്ഞത്. എന്നാൽ ഹോട്ടലുകാർ ഇത് അനുവദിച്ചില്ല. തുടർന്ന് എസ്ഐ ജീവനക്കാരെ അസഭ്യം പറഞ്ഞ് ഹോട്ടലിൽ അതിക്രമം നടത്തുകയായിരുന്നു. തുടർന്ന് ഹോട്ടൽ ഉടമ പൊലീസിൽ പരാതി നൽകി. പണം നൽകാതെ സ്ഥിരമായി രാധാകൃഷ്ണൻ ഹോട്ടലിൽനിന്നും ഭക്ഷണം വാങ്ങിയിരുന്നതായാണു വിവരം.