- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പി.ജി. ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറയെന്ന് പരാതി
കൊച്ചി: പൊന്നുരുന്നിയിൽ സ്വകാര്യ പി.ജി. ഹോസ്റ്റലിലെ കുളിമുറിയിൽ ഒളിക്യാമറയെന്ന് പരാതി. താമസക്കാരയ വിദ്യാർത്ഥിനികളുടെ പരാതിയിൽ കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബുധനാഴ്ചയാണ് ഹോസ്റ്റലിലെ കുളിമുറിയിൽ ക്യാമറ ഓൺ ചെയ്ത മൊബൈൽ ഫോൺ പെൺകുട്ടികൾ കണ്ടതെന്ന് പൊലീസ് പറയുന്നു.
എക്‌സ്‌ഹോസ്റ്റ് ഫാനിനിടയിലാണ് ക്യാമറ കണ്ടത്. പിന്നീട് പൊലീസ് എത്തിയപ്പോഴേക്കും ക്യാമറ അപ്രത്യക്ഷമായിരുന്നു. ഫോൺ പിന്നീട് കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ഹോസ്റ്റൽ നടത്തിപ്പുകാർ ഉൾപ്പെടെ മൂന്നുപേരുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണുകൾ വിശദ പരിശോധനയ്ക്കായി സൈബർ സെല്ലിന് കൈമാറി.
Next Story