തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഇടതുപക്ഷത്തിനൊപ്പം ചേർന്നത് ജോസ് കെ.മാണിക്ക് പറ്റിയ തെറ്റാണെന്നും തീരുമാനം പുനർവിചിന്തനം ചെയ്യണമെന്നും കോൺഗ്രസ് നേതാവും നിയുക്ത എംപിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ. ബിജെപിയെ പ്രീതിപ്പെടുത്താനായി പുരപ്പുറം തൂക്കുകയാണ് പത്മജയെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.