- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചുറ്റികകൊണ്ട് വീട്ടുടമയുടെ തലയ്ക്കടിച്ച അസം സ്വദേശി അറസ്റ്റിൽ
കോട്ടയം: മദ്യപിക്കാൻ പണം നൽകാത്തതിന്റെ വിരോധത്താൽ വീട്ടുടമയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച കേസിൽ അസം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഗോകുൽ ഗാർഹ് (34) എന്നയാളെയാണ് പാമ്പാടി പൊലീസ് പിടികൂടിയത്. പരിക്കേറ്റ പാമ്പാടി കങ്ങഴ സ്വദേശിയായ മധ്യവയസ്‌കന്റെ വീട്ടിലെ ജോലിക്കാരനാണ് ഗോകുൽ. മദ്യപിക്കുന്നതിന് പണം ചോദിച്ചപ്പോൾ നൽകാതിരുന്നതിലുള്ള വിരോധമാണ് അക്രമത്തിനു കാരണമെന്നാണ് സൂചന.
കഴിഞ്ഞദിവസം ഉച്ചയോടെ മധ്യവയസ്‌കൻ നടത്തിയിരുന്ന കങ്ങഴയിലുള്ള ഹാർഡ് വെയർ സ്ഥാപനത്തിലെത്തി ചീത്ത വിളിക്കുകയും തുടർന്ന് അവിടെയുണ്ടായിരുന്ന ചുറ്റികയെടുത്ത് തലയ്ക്കടിക്കുകയുമായിരുന്നു. പരാതിയെ തുടർന്ന് പാമ്പാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.
പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഒ സുവർണകുമാർ, എസ്‌ഐ മാരായ അംഗദൻ, കോളിൻസ്, എഎസ്ഐ സെബാസ്റ്റ്യൻ, സി.പി.ഒ രഞ്ജിത്ത് മാണി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു