- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സെക്യൂരിറ്റി ജീവനക്കാർ ക്രൂരമായി മർദിച്ചു, പരാതിയുമായി യുവാവ്
തിരുവനന്തപുരം: അപസ്മാര ബാധയെ തുടർന്ന് എത്തിയ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാർ ക്രൂരമായി മർദിച്ചുവെന്ന് പരാതി. അപസ്മാരത്തിനു ചികിത്സ തേടിയെത്തിയ പേരൂർക്കട മണ്ണാമൂല സ്വദേശി ബി.ശ്രീകുമാറാണ് സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയത്. ശ്രീകുമാറിനെ സുരക്ഷാ ജീവനക്കാർ മർദിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് യുവാവ് പരാതി നൽകിയത്. മർദനത്തിനിടെ തന്റെ മൊബൈലും വാച്ചും പൊട്ടിപ്പോയി. എന്തിനാണ് മർദിച്ചതെന്ന് അറിയില്ല. മെയ് 16ന് വീട്ടിൽവച്ച് അപസ്മാരബാധയുണ്ടായതിനെ തുടർന്ന് സുഹൃത്ത് തന്നെ പേരൂർക്കട ആശുപത്രിയിൽ കൊണ്ടുപോയെന്നും തുടർന്ന് ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെന്നും പരാതിയിൽ പറയുന്നു.
അഡ്‌മിറ്റ് ചെയ്ത ശേഷം സുഹൃത്ത് അമ്മയെ വിളിക്കാൻ വീട്ടിലേക്കു പോയപ്പോൾ സെക്യൂരിറ്റി ജീവനക്കാർ സെക്യൂരിറ്റി ഓഫിസറുടെ മുറിയിൽ കൊണ്ടുപോയി മർദിക്കുകയായിരുന്നു. അവിടെവച്ച് സിവിൽ വേഷത്തിലുള്ള ഒരു വ്യക്തി മർദിക്കുന്നത് സെക്യൂരിറ്റി ജീവനക്കാർ നോക്കിനിന്നു. അപസ്മാര ബാധിതരായി എത്തുന്ന ഒരു രോഗിക്കും ഇത്തരത്തിലുള്ള അവസ്ഥ ഉണ്ടാകരുതെന്നും പരാതിയിൽ പറയുന്നു. ആരോഗ്യ മന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും ശ്രീകുമാർ പരാതി നൽകി.