- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലൈംഗികാതിക്രമ പരാതി; വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ പൊലീസ് കേസെടുത്തു
തൃശ്ശൂർ: വനംവകുപ്പ് ഉദ്യോഗസ്ഥയുടെ ലൈംഗികാതിക്രമ പരാതിയിൽ വനംവകുപ്പിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്കെതിരേ പൊലീസ് കേസെടുത്തു. ചാലക്കുടി വനം ഡിവിഷനിലെ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപ്കുമാറിനെതിരേ പൊലീസ് കേസെടുത്തത്.
രണ്ടുതവണ ഉദ്യോഗസ്ഥനിൽനിന്ന് അതിക്രമം നേരിട്ടതായാണ് ഉദ്യോഗസ്ഥയുടെ പരാതിയിൽ പറയുന്നത്. 2023 ഓഗസ്റ്റ് 11-നും 2024 ഫെബ്രുവരി 21-നുമായിരുന്നു സംഭവം. ഉദ്യോഗസ്ഥൻ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും മോശമായി പെരുമാറിയെന്നും പരാതിയിൽ പറയുന്നുണ്ട്. ഉദ്യോഗസ്ഥയുടെ പരാതിയിൽ ഇരിങ്ങാലക്കുട വനിതാ പൊലീസ് സ്റ്റേഷനിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥനെതിരേ കേസ് രജിസ്റ്റർ ചെയ്തത്.
Next Story