- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മമത ബാനർജി
കൊൽക്കത്ത: മൂന്നാം എൻ.ഡി.എ. സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമോയെന്ന ചോദ്യത്തോട്, തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും പോകില്ലെന്നുമായിരുന്നു മമതയുടെ മറുപടി. കൊൽക്കത്തയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ.
'ഭരണഘടനാവിരുദ്ധമായി പ്രവർത്തിക്കുന്ന ഒരു പാർട്ടി സർക്കാർ ഉണ്ടാക്കുമ്പോൾ ആശംസകൾ നേരാൻ എനിക്കാവില്ല. രാജ്യത്തിനാണ് എന്റെ ആശംസ. പാർട്ടിയെ ശക്തിപ്പെടുത്താൻ ഞാൻ എംപിമാരോട് ആവശ്യപ്പെട്ടു. ഞങ്ങൾ നിങ്ങളുടെ പാർട്ടിയെ പിളർത്തില്ല, എന്നാൽ നിങ്ങളുടെ പാർട്ടിക്കുള്ളിൽനിന്ന് തന്നെ വിഭജനമുണ്ടാകും. നിങ്ങളുടെ പാർട്ടിയിലുള്ളവർ തൃപ്തരല്ല', മമത ബിജെപിക്ക് മുന്നറിയിപ്പ് നൽകി.
സുദീപ് ബന്ദോപാധ്യായ ലോക്സഭയിൽ സഭാകക്ഷിനേതാവാകും. കകോലി ഘോഷ് ദാസ്തിദാറിനെ ലോക്സഭയിലെ ഉപനേതാവായും കല്യാൺ ബാനർജിയെ ചീഫ് വിപ്പായും തിരഞ്ഞെടുത്തു. ഡെറിക് ഒബ്രിയാൻ രാജ്യസഭയിലെ കക്ഷിനേതാവാകും. സാഗരിഗ ഘോഷാണ് ഉപനേതാവ്. നദീമുൾ ഹഖിനെ ചീഫ് വിപ്പായും യോഗം തിരഞ്ഞെടുത്തു.