തൃശ്ശൂർ: നഗരത്തിൽ കെഎസ്ആർടിസി ലോ ഫ്‌ളോർ ബസ് നിയന്ത്രണം വിട്ട് അപകടം. ശക്തൻ തമ്പുരാന്റെ പ്രതിമയിലേക്ക് ഇടിച്ചുകയറിയ ബസ് പ്രതിമ തകർത്തു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.