തിരുവനന്തപുരം: തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് മുന്നറിയിപ്പുനൽകി. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഞ്ഞ മുന്നറിയിപ്പും നൽകി. 12 വരെ വടക്കൻ കേരളത്തിൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.