കൊച്ചി: അങ്കമാലിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിന്റെ മുൻവശത്തു നിന്നും പുക ഉയരുന്നത് കണ്ട് യാത്രക്കാർ ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവമുണ്ടായത്. യുസി കോളേജിന് സമീപം താമസിക്കുന്ന ആഷിക്ക് എന്നയാളുടെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് തീപിടിച്ചത്. വാഹനത്തിന്റെ ക്യാബിനിൽ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാർ ഉടൻ പുറത്തേക്കിറങ്ങി ഇറങ്ങി ഓടുകയായിരുന്നു.

നത്തിൽ 3 പേരായിരുന്നു ഉണ്ടായിരുന്നത്. ഇവർ ആലുവയിൽ നിന്നും രോഗിയുമായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. കാറിന്റെ മുൻ ഭാഗത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇവർ ഇറങ്ങിയോടിയത്. തുടർന്ന് അങ്കമാലിയിൽ നിന്നും അഗ്‌നിശമനസേനെയെത്തി തിയണച്ചു. ബാറ്ററിൽ നിന്നുള്ള ഷോട്ട് സർക്യൂട്ടെന്നാണ് തീപിടുത്തതിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.