- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പൊയ്കയിൽ ആചാര്യഗുരുവിന്റെ 98-ാമത് ജന്മദിനാഘോഷം ഇന്ന്
കോട്ടയം: പൊയ്കയിൽ ആചാര്യഗുരുവിന്റെ 98-ാമത് ജന്മദിനാഘോഷം ഇന്ന്. പ്രത്യക്ഷരക്ഷാ ദൈവസഭ സഭാ ആസ്ഥാനമായ ഇരവിപേരൂരിലും സഭാശാഖകളിലും വിജ്ഞാനദിനമായി ഇന്ന് ആചരിക്കും. രാവിലെ വിശുദ്ധമണ്ഡപത്തിലെ പ്രത്യേക ദീപാരാധനയ്ക്കുശേഷം സഭാ പ്രസിഡന്റ് വൈ.സദാശിവൻ കൊടിയേറ്റും. തുടർന്ന് ആചാര്യകലാക്ഷേത്രത്തിന്റെ സംഗീതാരാധന.
രണ്ടിന് മോട്ടിവേഷൻ ആൻഡ് കരിയർ ഗൈഡൻസിൽ ശ്രീശബരീശ കോേളജ് അദ്ധ്യാപകൻ വി.ജി.ഹാരീഷ്‌കുമാർ ക്ലാസെടുക്കും. നാലിന് സഭാ വൈസ് പ്രസിഡന്റ് എം.പൊന്നമ്മയുടെ അധ്യക്ഷതയിൽ ചേരുന്ന ജന്മദിനസമ്മേളനവും യുവജനസംഘം കേന്ദ്രസമിതി ആരംഭിക്കുന്ന എജുക്കേഷണൽ സെല്ലിന്റെ ഉദ്ഘാടനവും സഭാ പ്രസിഡന്റ് നിർവഹിക്കും.
Next Story